Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beef

America

കാ​ന​ഡ​യി​ൽ ബീ​ഫ് വാ​ങ്ങി​യ​വ​ർ ശ്ര​ദ്ധി​ക്കു​ക; ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ

ടൊ​റ​ന്‍റോ: 2015 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ കാ​ന​ഡ​യി​ൽ ബീ​ഫ് (പോ​ത്തി​റ​ച്ചി/​മാ​ട്ടി​റ​ച്ചി) വാ​ങ്ങി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത തെ​ളി​ഞ്ഞു. പ്ര​മു​ഖ ബീ​ഫ് വി​ത​ര​ണ ക​മ്പ​നി​ക​ൾ ബീ​ഫി​ന്‍റെ വി​ത​ര​ണ​വും വി​ല​യും കൃ​ത്രി​മ​മാ​യി നി​യ​ന്ത്രി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ഫ​യ​ൽ ചെ​യ്ത ദേ​ശീ​യ ക്ലാ​സ്-​ആ​ക്ഷ​ൻ കേ​സി​ൽ ഏ​ക​ദേ​ശം എട്ട് മി​ല്യ​ൺ കാ​ന​ഡി​യ​ൻ ഡോ​ള​റി​ന്റെ ഒ​ത്തു​തീ​ർ​പ്പ് നി​ർ​ദേശം സ​മ​ർ​പ്പി​ച്ച​തോ​ടെ​യാ​ണ് പു​തി​യ നീ​ക്കം.

കേ​സി​ൽ JBS USA Company, Swift Beef Company, JBS Packerland Inc., JBS Canada ULC എ​ന്നീ JBS അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും National Beef Packing Companyയും ​ചേ​ർ​ന്ന് ഏ​ക​ദേ​ശം എ‌ട്ട് മി​ല്യ​ൺ ഡോ​ള​ർ ന​ൽ​കാ​ൻ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്ന് ഹ​ർ​ജി​ക്കാ​ർ​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ, ഈ ​ഒ​ത്തു​തീ​ർ​പ്പ് ക​മ്പ​നി​ക​ൾ കു​റ്റം സ​മ്മ​തി​ക്കു​ന്ന​ത​ല്ലെ​ന്നും, കോ​ട​തി​യു​ടെ അ​ന്തി​മ അം​ഗീ​കാ​രം ല​ഭി​ച്ച ശേ​ഷ​മേ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക​യു​ള്ളു​വെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

2022-ലാ​ണ് കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. ബീ​ഫ് ഉത്​പാ​ദ​ന​വും വി​ത​ര​ണ​വും മ​നഃ​പൂ​ർ​വം നി​യ​ന്ത്രി​ച്ച് വി​ല ഉ​യ​ർ​ത്താ​ൻ ക​മ്പ​നി​ക​ൾ ത​മ്മി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ പ്ര​ധാ​ന ആ​രോ​പ​ണം. അ​തേ​സ​മ​യം, Cargill, Tyson ക​മ്പ​നി​ക​ൾ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

കോ​ട​തി ഒ​ത്തു​തീ​ർ​പ്പി​ന് അ​ന്തി​മ അം​ഗീ​കാ​രം ന​ൽ​കി​യാ​ൽ, അ​ർ​ഹ​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട രീ​തി​യും പി​ന്നീ​ട് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കും.

Kerala

പൊ​റോ​ട്ട, ബീ​ഫ് പ​രാ​മ​ർ​ശം: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന് മ​റു​പ​ടി ന​ൽ​കി ര​ഹ്നാ ഫാ​ത്തി​മ

തി​രു​വ​ന​ന്ത​പു​രം: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി​ക്ക് ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ മ​റു​പ​ടി ന​ൽ​കി ര​ഹ്നാ ഫാ​ത്തി​മ. ബി​ന്ദു അ​മ്മി​ണി​യും ര​ഹ്ന ഫാ​ത്തി​മ​യും ശ​ബ​രി​മ​ല​യി​ലെ​ത്തി​യ​ത് ബീ​ഫും പൊ​റോ​ട്ട​യും ക​ഴി​ച്ചി​ട്ടാ​ണെ​ന്ന എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ ആ​രോ​പ​ണ​ത്തി​നാ​ണ് ര​ഹ്നാ ഫാ​ത്തി​മ ഫേ​സ്ബു​ക്കി​ൽ മ​റു​പ​ടി ന​ൽ​കി​യ​ത്.

എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞ പ്ര​സ്താ​വ​ന​യി​ൽ യാ​തൊ​രു ക​ഴ​മ്പു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം സ്വ​യം സ​ങ്ക​ൽ​പ്പി​ച്ചെ​ടു​ത്ത പൊ​റോ​ട്ട നാ​ട​ക ക​ഥ​യാ​ണ് ബീ​ഫും പൊ​റോ​ട്ട​യും ഫാ​ത്തി​മ​യു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. സു​പ്രീം കോ​ട​തി വി​ധി​വ​ന്ന​ശേ​ഷം 2018 ഒ​ക്ടോ​ബ​ർ 19നാ​ണ് ഞാ​ൻ ശ​ബ​രി​മ​ല​യി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ബി​ന്ദു അ​മ്മി​ണി ചേ​ച്ചി ക​യ​റു​ന്ന​ത് 2019 ജ​നു​വ​രി ര​ണ്ടി​നാ​ണാ​ണ്.

2018 ന​വം​ബ​ർ 27ന് ​ഞാ​ൻ അ​റ​സ്റ്റി​ലാ​യി. ഡി​സം​ബ​ർ 14നു ​ഞാ​ൻ പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ എ​ന്‍റെ ജാ​മ്യ വ്യ​വ​സ്ഥ​യി​ൽ പ​മ്പ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്നും സ​മാ​ന​മാ​യ പ്ര​വ​ർ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്. ത​ന്മൂ​ലം ഞാ​ൻ ജ​നു​വ​രി ര​ണ്ടി​ന് പാ​ലാ പോ​യി​ട്ട് വീ​ടി​നു പു​റ​ത്തേ​ക്കു പോ​ലും ഇ​റ​ങ്ങി​യാ​ൽ ഇ​വി​ടു​ത്തെ ആ​ചാ​ര​സം​ര​ക്ഷ​ക​രു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് ഏ​തെ​ങ്കി​ലും ഒ​രു സ്ഥ​ല​ത്തു നി​ൽ​ക്കാ​ൻ പോ​ലും ക​ഴി​യി​ല്ല എ​ന്ന​ത് പ​ക​ൽ​പോ​ലെ വ്യ​ക്ത​മാ​ണ്.

Kerala

ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​നം വീ​ണ്ടും ച​ർ​ച്ച​യാ​യ​തി​ൽ സ​ന്തോ​ഷം: എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ

കൊ​ല്ലം: ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​നം വീ​ണ്ടും ച​ർ​ച്ച​യാ​യ​തി​ൽ സ​ന്തോ​ഷ​മെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി. സ്ത്രീ​പ്ര​വേ​ശ​ന​ത്തി​നു​വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കാ​ൻ ഉ​ന്ന​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്.

പൊ​റോ​ട്ട, ബീ​ഫ് ആ​രോ​പ​ണ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ന്ദു അ​മ്മി​ണി​യും ക​ന​ക ദു​ർ​ഗ​യും പോ​ലീ​സി​ന്‍റെ സ​മ്പൂ​ർ​ണ സം​ര​ക്ഷ​ണ​യി​ലാ​ണ് എ​ത്തി​യ​ത്.

കോ​ട്ട​യം പോ​ലീ​സ് ക്ല​ബി​ൽ വെ​ച്ച് പൊ​റോ​ട്ട​യും ബീ​ഫും ഇ​വ​ർ​ക്ക് വാ​ങ്ങി ന​ൽ​കി​യെ​ന്ന് ആ​ദ്യം പ​റ​ഞ്ഞ​ത് ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ണാ​ണ്. തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ഇ​തേ​വി​ഷ​യം ആ​വ​ർ​ത്തി​ച്ചു.

പ​ക്ഷേ താ​ൻ പ​റ​ഞ്ഞ​പ്പോ​ൾ മാ​ത്രം വ​ലി​യ സൈ​ബ​ർ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി​വ​രു​ന്നു. പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ക​യാ​ണെ​ന്നും എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

Latest News

Corehub Up